Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mani C. Kappan

Kottayam

ന​ന്ദി​പ​ര്യ​ട​ന​വു​മാ​യി മാ​ണി സി. ​കാ​പ്പ​ന്‍

പാ​ലാ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മാ​ണി സി ​കാ​പ്പ​ന്‍ ന​ന്ദി​പ​ര്യ​ട​നം ന​ട​ത്തി. ഭ​ര​ണ​ങ്ങാ​നം, ത​ല​പ്പ​ലം, ത​ല​നാ​ട്, മൂ​ന്നി​ല​വ്, മേ​ലു​കാ​വ്, കാ​ട​നാ​ട്, രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​ര്യ​ട​നം ന​ട​ത്തി​യ​ത്.

യോ​ഗ​ങ്ങ​ളി​ല്‍ ജോ​യി ഏ​ബ്ര​ഹാം, ബി​ജു പു​ന്ന​ത്താ​നം, പ്ര​ഫ. സ​തീ​ശ് ചൊ​ള്ളാ​നി, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, ജോ​യി സ്‌​ക​റി​യ, കു​ര്യാ​ക്കോ​സ് പ​ട​വ​ന്‍, എ​ന്‍. സു​രേ​ഷ്, ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, മോ​ളി പീ​റ്റ​ര്‍, സി.​ടി. രാ​ജ​ന്‍, ആ​ര്‍. സ​ജീ​വ്, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, ആ​ര്‍. പ്രേം​ജി, ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍, കെ.​കെ. ശാ​ന്താ​റാം, ത​ങ്ക​ച്ച​ന്‍ മു​ള​ങ്കു​ന്നം, തോ​മ​സ് ഉ​ഴു​ന്നാ​ലി, ലാ​ലി സ​ണ്ണി, ജോ​മി ബെ​ന്നി, ബി​ന്‍​സി, എം.​പി. കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ജ​യിം​സ് മാ​ത്യു തെ​ക്കേ​ല്‍, ത​ങ്ക​ച്ച​ന്‍ മ​ണ്ണു​ശേ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

നന്ദിപര്യടനം മാറ്റിവച്ചു

എ​ഐ​സി​സി നി​രീ​ക്ഷ​ക​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ടി​യ​ന്ത​ര​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ൽ മാ​ണി സി. ​കാ​പ്പ​ന്‍റെ ഇ​ന്ന​ത്തെ ന​ന്ദി​പ​ര്യ​ട​നം മാ​റ്റി​വ​ച്ച​താ​യി യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മ​ന്ത്രി​സ്ഥാ​നം യു​ഡി​എ​ഫ് തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന് ​കാ​പ്പ​ന്‍

പാ​ലാ: മ​ന്ത്രി​സ്ഥാ​നം സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ലാ​യി​ല്‍ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ പൂ​ര്‍​ത്തീ​ക​രി​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ ത​നി​ക്കെ​തി​രേ മ​ത്സ​രി​ച്ച ജോ​സ് കെ ​മാ​ണി, ഷോ​ണ്‍ ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണം തേ​ടും.

ഇ​വ​രെ വീ​ട്ടി​ല്‍ പോ​യി കാ​ണും. അ​ഞ്ചു വ​ര്‍​ഷം കൂ​ടി സ​ജീ​വ പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തു​ണ്ടാ​വും. പി​ന്നീ​ട് പു​തു​ത​ല​മു​റ​യ്ക്കാ​യി മാ​റി​ക്കൊ​ടു​ക്കും. സി​നി​മാ​രം​ഗ​ത്ത് സ​ജീ​വ​മാ​കും. മേ​ലേ​പ്പ​റ​മ്പി​ല്‍ ആ​ണ്‍​വീ​ട് എ​ന്ന ത​ന്‍റെ സി​നി​മ അ​തേ​പ​ടി റീ​മേ​ക്ക് ചെ​യ്യും. അ​തി​ല്‍ വീ​ണ്ടും അ​ഭി​ന​യി​ക്കു​ക​യും ചെ​യ്യും. സി​നി​മ​യി​ലെ ഗൗ​ണ്ട​റി​ന്‍റെ വേ​ഷ​മാ​യി​രി​ക്കും താ​ന്‍ ചെ​യ്യു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up